
ദൈവത്തെ അറിയുക എന്നാൽ ഒരു Higher Dimention നെ അറിയുക എന്നതാണ് Three Dimention ൽ ആയിരിക്കുന്ന നാം എങ്ങനെ ഒരു Higher Dimention നെ അറിയും? കുളത്തിൽ കഴിയുന്ന മത്സ്യം കുളത്തിനു പുറമെയുള്ള കാര്യങ്ങളിൽ പൂർണ്ണ ബോധവാനല്ല പുറമെ നിന്നുള്ള ചില തരംഗങ്ങളെ മാത്രമാണ് അവയ്ക്കു മനസ്സിലാക്കാൻ കഴിയുന്നത് ഇങ്ങനെ അവ പൂർണ്ണബോധ്യം കൈവരിക്കുന്നില്ലല്ലോ? പുറമേയുള്ളവയെ പൂർണ്ണമായി മനസ്സിലാക്കാൻ തക്കവണ്ണമുള്ള ഇന്ദ്രിയങ്ങൾ അവയ്ക്കില്ലല്ലോ അതുകൊണ്ടു പുറമേയുള്ളവനും പുറമേയുള്ളവയിലൂടെ സഞ്ചരിക്കുന്നവനുമായ ഒരുവൻ ഒരു മത്സ്യമായിത്തീർന്നാൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്താമല്ലോ?
“ദൈവം മനുഷ്യന് തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കാതിരുന്നാൽ ഈ ഭൗതീകതക്ക് അതീതമായി ഒന്നുണ്ടെന്നും കാണുന്നതല്ല കാണാത്തതാണ് നിത്യമായതു എന്നും മനുഷ്യൻ എങ്ങനെ അറിയും”
മുകളിൽ എന്താണ് എന്ന് ചിന്തിക്കാത്തത് മാത്രമാണ് നമ്മിലെ ഏറ്റവും വലിയ ബുദ്ധിശൂന്യത നാം നമ്മെയും നമ്മുടെ ചുറ്റുപാടിനെയും മാത്രമാണ് കാണുന്നത് എന്നാൽ നമ്മെയും നമ്മുടെ ജീവിതത്തെയും സകല ചുറ്റുപാടിനെയും വഹിക്കുന്ന മുകളിൽ ഉള്ളതിനെക്കുറിച്ചു (Paralell Universe) ചിന്തിക്കുകയും ആ തിരിച്ചറിവിലൂടെ നമ്മെയും നമ്മുടെ ജീവിതത്തെയും സകല ചുറ്റുപാടുകളെയും വീക്ഷിക്കുക അപ്പോൾ നമ്മൾ പരിജ്ഞാനപൂർത്തിയിൽ എത്തും, ഈ പരിജ്ഞാനത്തെ അറിയുകയും കാണുകയും ചെയ്തവർ ആ പരിജ്ഞാനപൂർത്തിയെ വിളിച്ച പേരാണ് ദൈവം. നാം ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് പോകാൻ ചുവടുകൾ വെക്കുമ്പോൾ തന്നെ നാം മുമ്പ് ആയിരുന്ന സ്ഥലത്തു നിന്നും അകലുകയും ലക്ഷ്യം വെച്ചിരിക്കുന്ന മറ്റേ സ്ഥലത്തോട് അടുക്കുകയും ചെയ്യുന്നില്ലേ അതുപോലെ ദൈവത്തെ അറിയുന്നതിനായി നിരന്തരം മനസ്സിനെ തുറന്നല്ലാതെ ദൈവം മനുഷ്യനോട് ബന്ധപ്പെടില്ല. നാം തികച്ചും പുതിയതായി തീരാതെ(ദൈവത്തിൽ നിന്നും ജനിച്ച) ദൈവത്തിൽ നിന്നുമുള്ള അത്യന്ത ജ്ഞാനത്തെ സ്വീകരിക്കാൻ കഴിയില്ല വെളിച്ചത്തിലേക്ക് ഇരുട്ടിനു കടന്നു ചെല്ലാൻ കഴിയില്ല എന്നതുപോലെ വെളിച്ചത്തിന്റെ അഭാവത്തിൽ ഇരുട്ട് തന്റെ സ്വാധീനം ചെലുത്തും എന്നു മാത്രം. ദൈവം വിശുദ്ധൻ അവനിൽ തിന്മയുടെ യാതൊരു അംശവും ഇല്ല അതുകൊണ്ടു വിശുദ്ധികൂടാതെ ആരും ദൈവത്തെ അറിയുന്നില്ല, നാം മനസ്സു തുറക്കുമ്പോൾ തന്നെ ദൈവം നമ്മോടു സംസ്സാരിക്കുന്നു എങ്കിലും ബന്ധത്തിന്റെ വ്യാപ്തി അനുസരിച്ചു മാത്രമേ അതു നമുക്ക് സ്വീകാര്യമാകൂ വിശുദ്ധി കൂടാതെ ആരും ദൈവത്തെ അറിയുന്നില്ല, അശുദ്ധിയുടെ സകല അംശങ്ങളെയും വിട്ടുകളയാതെ അശുദ്ധിയിൽ ജീവിച്ചു വ്യർദ്ധമായ ദ്രവ്യാഗ്രഹം കൊണ്ടു നിറഞ്ഞ ഹൃദയം കൊണ്ട് പലരും ദൈവത്തെ അന്വേഷിക്കുന്നതുകൊണ്ടാണ് വെളിച്ചം എന്ന് വെച്ച് അവർ ഇരുട്ടിനെ അന്വേഷിക്കുന്നത് ദൈവം വിശുദ്ധനായതുകൊണ്ടു തന്നെ അന്വേഷിക്കുന്നവരും വിശുദ്ധിയിൽ നടക്കുക തന്നെ വേണം അല്ലാത്തപക്ഷം അവർ ഒരിക്കലും ദൈവത്തെ അറിയുവാൻ പോകുന്നില്ല ഇരുട്ടിനെ അറിയുകയെ ഉള്ളു. അവർ അന്ധന്മാരായ വഴികാട്ടികളായി മറ്റുള്ളവരെയും അന്ധരാക്കുന്നു ദൈവത്തെ പരിജ്ഞാനത്തിൽ ഉൾക്കൊള്ളാതെ വെറും മാനുഷിക ബുദ്ധിയിൽ ദൈവം എന്ന ചിന്തയെ ഒതുക്കുന്നു വെറും അധരങ്ങൾകൊണ്ടുള്ള ബഹുമാനം ദൈവത്തിനുകൊടുക്കുന്നു ഹൃദയം ഇരുട്ടിലുമിരിക്കുന്നു. ഭൗതീകതക്ക് അതീതമായി ഒന്നുണ്ട് എന്ന് ഇന്നത്തെ മാനുഷിക ഹൃദയങ്ങൾ ഒന്നും ചിന്തിക്കുന്നില്ല ഭൗതീകതയെ മുറുകെപ്പിടിച്ചു കടുത്ത അന്ധതമസ്സിനെ ദൈവം എന്ന് പറയുന്നു ദൈവത്തെ ഒരു കച്ചവടക്കാരനായും, പണവും സൗഭാഗ്യവും തരുന്ന രക്ഷകൻ ആയുമൊക്കെ ആയിരിക്കും അവർ കാണുക ദൈവത്തെക്കുറിച്ചോ ദൈവ ലക്ഷ്യത്തെക്കുറിച്ചോ ഒന്നും അവർ ചിന്തിക്കാതെ അവരിലെ ബുദ്ധിയും കഴിവും ആയുസ്സും എല്ലാം ഭൂമിയിലെ വ്യർഥ ജീവിതത്തിനുവേണ്ടി ചിലവഴിക്കും. നമ്മുടെ ജീവിതത്തിനു ആവശ്യമായ സകലതും ഈ ഭൂമിയിൽ ഉണ്ട് അതു നമ്മൾ കണ്ടെത്തേണ്ടതാണ് അപ്പൻ മക്കൾക്ക് വേണ്ടി സകലതും ഉണ്ടാക്കി വെച്ചിരിക്കുന്നു അവയെല്ലാം നമ്മുടെ കണ്മുന്നിൽ ഉണ്ട് എന്നാൽ അവയ്ക്കു ഉടയവൻ ആയ അപ്പനെ മാത്രം സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്ന പ്രീയ മക്കളായവരേ കാണാത്തതും നിത്യമായതുമായ സ്വത്തിനും അവകാശത്തിനും അപ്പന്റെ അടുക്കൽ ചെല്ലുക അതു തന്റെ മക്കൾക്ക് ഏവനും അവൻ നൽകുന്നു അതുകൊണ്ടു ഈ വ്യർഥ ജീവിതം ത്യജിച്ചല്ലാതെ ആർക്കും ദൈവത്തെ ഉൾക്കൊള്ളാൻ കഴിയില്ല. എന്നുവെച്ചു ഒരു സന്യാസ ജീവിതം നയിക്കുകയല്ല മലമുകളിൽ അവർ തപസ്സ് അനുഷ്ഠിച്ചിരുന്നയിടത്തു അവരുടെ അസ്ഥികൂടം കിട്ടിയെന്നതല്ലാതെ അവരാരും കണ്ടെത്തിയോ എന്നതിന് യാതൊരു തെളിവും ഇല്ല. അതുകൊണ്ടു ശുദ്ധിയില്ലാത്ത അധരങ്ങളുള്ള ജനങ്ങളുടെ നടുവിൽ അവരെ അതിജീവിച്ചുകൊണ്ടു ജീവിച്ച് ദൈവത്തെ അന്വേഷിക്കുക അപ്പോൾ നിങ്ങൾ കണ്ടെത്തും. ചില പ്രത്യേക കാര്യങ്ങൾക്ക് നമുക്ക് ഒരു ഏകാന്ത ജീവിതത്തിന്റെ ആവശ്യവും വന്നേക്കാം.
ആദിമുതലെ ഇന്നുവരെയും ദൈവം മനുഷ്യരോട് തന്നെക്കുറിച്ചു സംസ്സാരിച്ചിരിക്കുന്നു അവർ അവരുടെ ഹൃദയങ്ങളെ പരിശോധിച്ചു അതു എന്തെന്ന് കണ്ടെത്തുന്നില്ല നാമും നാം വസിക്കുന്ന ഈ പ്രപഞ്ചവുമൊക്കെ എന്താണ് നമ്മോടു പറയുന്നത് എന്നു കേൾക്കാനുള്ള ഇന്ദ്രിയങ്ങൾ ഇന്ന് പലരുടെയും നശിച്ചിരിക്കുന്നു ആരും അന്വേഷിക്കുന്നുമില്ല, ലോകം പലരുടെയും കണ്ണുകളെ അടച്ചപ്പോൾ ദൈവം ശാസ്ത്രത്തിലൂടെ ചിലരുടെ കണ്ണുകളെ തുറന്നുകൊടുത്തു. വിദൂരതയിൽ സ്ഥിതിചെയ്യുന്ന ഒരു Server ൽ നിന്നുമുള്ള വിവരങ്ങൾ ഒരു Computer ലേക്ക് എത്തിക്കണമെങ്കിൽ ആ Server ൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതുവരെയും അന്വേഷിച്ചുകൊണ്ടേയിരിക്കണം അന്വേഷിക്കുമ്പോൾ പല Server ൽ നിന്നും വിവരങ്ങൾ വന്നുകൊണ്ടേയിരിക്കും വിവരങ്ങൾ എത്തിക്കുന്നതിൽ ഒരു ഊർജ്ജ മേഖലയുടെ സാന്നിധ്യം ഉണ്ട് ആ ഊർജ്ജ മേഖലയുടെ വേഗത അനുസ്സരിച്ചിരിക്കും(Edge……. LTE…..) വിവരങ്ങൾ സ്വീകാര്യമാകുന്നത് ഇനി വേഗത കൂടുതലാണെങ്കിലും പല Site കളും Load ആകുന്നതിൽ വളരെ താമസം എടുക്കും വേറെ കുറെ Site കൾ ലഭിക്കുന്നതിന് Security പോലുള്ള വേറെ അനേകം പ്രശ്നങ്ങൾ എങ്കിലും ലഭിക്കുന്ന എല്ലാം ശേഖരിച്ച് പഠനവിധേയമാക്കി സത്യം കണ്ടെത്തുന്നതുപോലെ അനന്തവും അത്യാഗാധവും ആയിരിക്കുന്ന ദൈവത്തെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണത്തിനിടയിൽ ദൈവചിന്തക്ക് വിരുദ്ധമായി വരുന്ന സകല ചിന്തകളെയും തിരിച്ചറിഞ്ഞു ആ ദൈവീക സത്യങ്ങളെ(വചനം) ഉപബോധ മനസ്സിലൂടെ നിരന്തരം ചിന്തക്ക് വിധേയമാക്കുകയും അതോടൊപ്പം ബോധമനസ്സിലേക്കു കൊണ്ടുവരുകയും അതു ജീവിതമാവുകയും ചെയ്യുന്നതാണ് യഥാർഥ ദൈവീക ബന്ധം. ഈ ദൈവീക ബന്ധത്തിനു വ്യക്തമായ ഒരു ഊർജ്ജ മേഖലയുണ്ട് നമ്മിലെ ആത്മാവ് ദൈവത്തിന്റെ ആത്മാവുമായി നിരന്തരം ബന്ധപ്പെടുന്നു അവിടെ ഭാഷക്കോ പ്രകടനങ്ങൾക്കോ മറ്റു യാതൊന്നിനും ഒരു പ്രസക്തിയുമില്ല ആത്മാവ് ആത്മാവിനോട് ബന്ധപ്പെടുന്നു എന്നത് തന്നെ. അങ്ങനെയാണ് ആ ദൈവീക ജ്ഞാനത്തെ നമുക്ക് സ്വീകരിക്കാൻ കഴിയുന്നത്. ഇതിനു Hyper Communication എന്ന ഒരു ശാസ്ത്രീയ അടിത്തറ കൂടെയുണ്ട്. ഇങ്ങനെ നിരന്തരമായ അന്വേഷണവും പഠനവുമൊക്കെയാണ് ഒരുവനെ പരിജ്ഞാന പൂർത്തിയിലേക്കു എത്തിക്കുന്നത്,
“വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു”
ദൈവത്തിൽ നിന്നുള്ള അത്യന്ത ജ്ഞാനത്തെ കണ്ടെത്തിയപ്പോൾ ഉണ്ടായ ആനന്ദമാണ് മേൽപ്പറഞ്ഞ വാക്യത്തിൽ പ്രകടമാകുന്നത്, അതു കണ്ടെത്തുന്ന ഏവന്റെയും അനുഭവം ഇതു തന്നെയാണ് അവൻ വ്യർധമായ ഈ ലോക സൗഭാഗ്യങ്ങളെയോ ഒന്നിനും ഒരു വിലയും കല്പിക്കാതെ സകലത്തിനും കാരണഭൂതനായ ദൈവത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നു, ഇവരിൽ അകളങ്കമായി ഒന്നും ഇല്ലാതെ സകല സ്വഭാവ ദൂഷ്യങ്ങളും പാരമ്പര്യ ക്രമങ്ങളും സകലതും അവരിൽ തിരുത്തി എഴുത്തപ്പെട്ടുകൊണ്ടേ ഇരിക്കും ഇവർ നിരന്തരമായി പ്രകാശം സ്വീകരിച്ചു പ്രകാശം കൊടുക്കുന്നതുകൊണ്ടു ഇവർ അതേ പ്രകാശമായിത്തന്നെ മാറിക്കൊണ്ടേ ഇരിക്കും ഇവർ കടന്നുപോകുന്നിടാത്തെല്ലാം അതേ പ്രകാശത്താൽ നിറക്കും കസ്തൂരിമാൻ പോകുന്നിടത്തെല്ലാം തന്നിൽ നിന്നു പുറപ്പെടുന്ന സുഗന്ധം അവിടെല്ലാം സ്വാഭാവികമായി നിറയുന്നതുപോലെ സ്വാഭാവികമായി അവരിൽ നിന്നും ആ വെളിച്ചം പുറപ്പെടും, പ്രപഞ്ചത്തെയും അതിന്റെ വിദൂര ഭാവിയും, വർത്തമാനവും, ഭൂതകാലവും അവർ കണ്ടെത്തും
ദൈവത്തിന്റെ സകല സൃഷ്ടികളും ദൈവത്തെ വിളിച്ചോതുന്നു
“ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു”
ദൈവം ഈ പ്രപഞ്ചത്തെക്കുറിച്ചാണ് നമ്മോടു സംസ്സാരിക്കുന്നത് ശാസ്ത്രം അന്വേഷിക്കുന്നതും പ്രപഞ്ചത്തെക്കുറിച്ചാണ് ശാസ്ത്രീയ കണ്ടെത്തലുകൾ വെറും സാങ്കേതികമായ ഒരു അറിവ് മാത്രമാണ് നമുക്ക് നൽകുന്നത് ഞാൻ നിർമ്മിച്ച വസ്തുവിനെക്കുറിച്ചു മാത്രം അന്വേഷിക്കുന്നവൻ എന്നെ എങ്ങനെ അറിയും? എന്നാൽ ആ വസ്തു നിർമ്മിച്ചതിലുള്ള വ്യക്തമായ ഉദ്ദേശ്യം അന്വേഷിക്കുന്നവൻ എന്നിലെ അല്പത്തെ അറിയും എന്നാൽ വിശുദ്ധികൂടാതെ ആരും ദൈവത്തെ അറിയുന്നില്ല അതുകൊണ്ടു ഇങ്ങനെയുള്ള സാങ്കേതികമായ അറിവുകൾ കൊണ്ടു അൽപ്പം എന്തെങ്കിലും മാത്രമേ കണ്ടെത്താൻ കഴിയൂ.
എല്ലാവരും പ്രപഞ്ചത്തെക്കുറിച്ചു മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ പ്രപഞ്ചം ഓരോ നിമിഷവും നമ്മോടു സംസ്സാരിക്കുന്നു കാണാത്ത നിത്യമായ ഒന്നിലേക്കു നമ്മുടെ കണ്ണുകളെ എപ്പോഴും കൊണ്ടു പോകുന്നു. അന്വേഷണാത്മകത ജീവിതത്തിൽ അടിസ്ഥാനമായി തീരുന്നവർക്കു മാത്രമേ സത്യം കണ്ടെത്താൻ കഴിയുകയുള്ളൂ. ദൈവ ചിന്തകളെക്കുറിച്ചു പഠിപ്പിക്കുന്ന സകല ഗ്രന്ഥങ്ങളിലും നിങ്ങൾക്ക് അന്വേഷിക്കാം അവ നിരന്തരം പഠിക്കുകയും അന്വേഷിക്കുകയും ചെയ്യാം ഇതിനെല്ലാറ്റിനും പുറമെ സത്യം കണ്ടെത്തുന്നതിനുള്ള മനസ്സും അതിനു വേണ്ടിയുമുള്ള നിരന്തര വാഞ്ഛയുമാണ് ആവശ്യം ഈ അന്വേഷണവും വാഞ്ഛയും അതു ജീവിതാവസ്സാനം വരെയുള്ള ഒരു നിരന്തരമായ ഒരു പ്രവർത്തനവും ആണ്. ഇങ്ങനെ ദൈവീക ബന്ധത്തിൽ എത്തിച്ചേരുന്നതിലൂടെ നാം സകല പ്രാപഞ്ചിക സത്യങ്ങളിലേക്കും, ഗണിക്കാനോ ആർക്കും മനസ്സിലാക്കാനോ കഴിയാത്ത ഗുണഗണങ്ങളിലേക്കും തിരികെ മാറും, പിതാവ് സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നാമും സൽഗുണപൂർണ്ണർ ആകും.
“മനുഷ്യർക്കു ആകാശത്തിൻ കീഴെ ജീവപര്യന്തം ചെയ്വാൻ നല്ലതു ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാൻ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്വം പിടിച്ചു കൊൾവാനും എന്റെ മനസ്സിൽ നിരൂപിച്ചു.”
സത്യം അറിയുന്നതിനുള്ള മനസ്സു കൊടുത്തിട്ട് ജഡീകതയ്ക്ക് സ്ഥാനം കൊടുക്കുന്നത് വലിയ നാശത്തിനു കാരണമാകും എന്നതും ഓർക്കുക, ഒന്നും സ്വാഭാവികമായി മനസ്സിലാക്കാതെ സത്യം എന്ന അസ്വാഭാവികതയെ കണ്ടെത്തി ആ സ്വാഭാവികതയിൽ ആയിത്തീരുക. അന്വേഷിക്കുക അന്വേഷിച്ചാൽ നാം കണ്ടെത്തും, പൂർണ്ണതയിൽ എത്തുമ്പോൾ നാം പൂർണതയെ അറിയും
“പൂർണ്ണാൽ പൂർണ്ണമിതം”
“ദൈവം മനുഷ്യനെ ഈ ഘടനയിൽ ആക്കിയിരിക്കുന്നത് എന്തിനു എന്നു കണ്ടെത്തി അതിൽ നിലനിൽക്കുന്നതല്ലാതെ മനുഷ്യന് മറ്റൊന്നും തന്നെ ഈ ഭൂമിയിൽ ഇല്ല” മറ്റൊന്നും…….
Reblogged this on Nelson MCBS.
LikeLike