ദൈവം സകല മതവ്യവസ്‌തകൾക്കും അതീതൻ

നമ്മുടെ പരിമിതിയിൽ നിന്നുകൊണ്ട് അഗണിത ഗുണങ്ങളും മാനങ്ങളും അടുത്തുചെല്ലാൻ പോലും കഴിയാത്ത വെളിച്ചത്തിൽ വസിക്കുന്ന മാനുഷിക ബുദ്ധിയിൽ ഒതുക്കുവാനോ സൃഷ്ട്ടാവ് എന്ന പദം കൊണ്ടുപോലും ഉൾക്കൊള്ളാനോ മനസ്സിലാക്കാനോ കഴിയാത്ത സർവ്വ പ്രപഞ്ചത്തിനും കാരണവും അനാദിയായി നിലനിൽക്കുന്ന സൃഷ്ടിയോ നാശമോ ഇല്ലാത്ത നിത്യമായ വെളിച്ചം എന്ന സത്യത്തെ ആ വെളിച്ചത്തെപ്പോലെ നിഷ്കളങ്കമായവർ കണ്ടെത്തി നിത്യമായ ആ വെളിച്ചത്തെ പരിമിതിയിൽ നിന്നുകൊണ്ട് ദൈവം എന്നു വിളിച്ചു. അകളങ്ക ഹൃദയത്തോടെ തന്നെ അന്വേഷിക്കാത്തവരാരും തന്നെ കണ്ടെത്തിയില്ല കളങ്കവും ആശുദ്ധവുമായ സത്യം സ്വീകരിക്കാൻ മനസ്സില്ലാത്ത ഹൃദയത്തോടെ അന്വേഷിച്ചവർ ഇരുട്ടിനെ കണ്ടെത്തി ഇരുട്ടിന്റെ ഉപാസകരായി തീർന്നു അവർ മതങ്ങൾ കെട്ടിപ്പൊക്കി മാനുഷിക അഭിപ്രായങ്ങളും ഭൗതീക മാനങ്ങളും ലോകത്തിന്റെ ഏല്ലാ വിധ അഴുക്കിലും സകലരെയും ഒതുക്കി. മതത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങുന്നവർ ആരും ദൈവം എന്ന പരമമായ സത്യത്തെ ഒരിക്കലും കണ്ടെത്തുകയില്ല കണ്ടെത്തിയിട്ടുമില്ല കൂരിരുട്ടിൽ മുത്ത് തപ്പുന്നതുപോലെ ആ കൂരിരുട്ട് അവരെ അന്ധരും വെളിച്ചത്തെ വെറുക്കുന്നവരും ആക്കി അവരുടെ ഇടയിൽ എല്ലാവിധ അടയാളങ്ങളും അത്ഭുതങ്ങളും തീർത്തുകൊണ്ടു ഇരുട്ടിനെ സ്നേഹിക്കുന്നവർ ആക്കിത്തീർത്തു. മതം ഒരുവനെ കൂട്ടിക്കൊണ്ടു പോകുന്നത് ദൈവം എന്ന സത്യത്തിലേക്കല്ല വയലിൽ നിന്നു തീയിലിട്ടു ചുട്ടുകളയുവാനായി കെട്ടുകളാക്കി തിരിക്കുന്ന കളകൾക്കു അതു സമം. മതം സകലതിനെയും വലിച്ച് ഉള്ളിലൊതുക്കുമ്പോൾ ദൈവം സകലതിനെയും പുറത്തെ മെച്ചലിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഇനി ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ ദൈവം ആർക്കും വെളിപ്പെടാത്തവനായി നിലനിന്നാൽ മനുഷ്യൻ എങ്ങനെ ആ ദൈവത്തെ കണ്ടെത്തും
   “ദൈവം മനുഷ്യന് തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കാതിരുന്നാൽ ഈ ഭൗതീകതക്ക് അതീതമായി ഒന്നുണ്ടെന്നും കാണുന്നതല്ല കാണാത്തതാണ് നിത്യമായതു എന്നും മനുഷ്യൻ എങ്ങനെ അറിയും?
If God does not reveal Himself to man, how can man know that there is anything beyond this materiality and that what is not seen is eternal?”
മനുഷ്യന് എന്തെങ്കിലും ഒരു വസ്തുതയെക്കുറിച്ചു അറിയണമെങ്കിൽ ആ വസ്തുത അവന്റെ ബുദ്ധിയിൽ അതു information ആയിട്ടെ സ്വീകരിക്കാൻ കഴിയൂ അപ്പോൾ ദൈവവും പരിമിതീകരിക്കപ്പെട്ടവനായി മനുഷ്യനോട് ഇടപെട്ടെ മതിയാവൂ ആ പരിമിതീകരിക്കപ്പെടലാണ് വചനം മനുഷ്യൻ പരിമിതീകരിക്കപ്പെട്ടവനായത് മുതലേ വചനമായ ദൈവം അവനുമായി ബന്ധപ്പെട്ടുകൊണ്ടേ ഇരുന്നു ആ ദൈവവുമായുള്ള ബന്ധം അവനിൽ നിന്നു നഷ്ടമായിട്ടും വചനം അവനോടു നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടേ ഇരുന്നു അതു തിരികെ അവന്റെ പഴയ ഘടനയിൽ അവൻ എത്തിച്ചേരുന്നതിനു വേണ്ടി ആയിരുന്നു എന്നത് തന്നെ. വെളിച്ചത്തിന്റെ അഭാവമാണ് ഇരുട്ട് ഇരുട്ടിന്റെ കണികകൾക്ക്(Charge ഇല്ലാത്ത കണിക) നേരിട്ട് വെളിച്ചമായി തീരാൻ കഴിയില്ല വെളിച്ചം സ്വീകരിച്ചല്ലാതെ. ഇരുട്ട് നിത്യമായത് തന്നെ വെളിച്ചത്തെ സ്വീകരിച്ചല്ലാതെ ഇരുട്ട് നീങ്ങിപ്പോവുകയില്ല. ഇരുട്ടെന്നത് അജ്ഞതയും അവിശ്വാസം എന്നത് കൂരിരുട്ടും വെളിച്ചമെന്നത് തെളിവും തന്നെ ഈ കാണുന്ന സകല ഭൗതീകതയിലും മാനുഷിക ചിന്തകളിലും സകലതിനെയും ഒതുക്കുന്നതാണ് ഇരുട്ടിന്റെ പ്രവർത്തി, നിത്യവും കാണാത്തതും ഭൗതീകതക്ക് അതീതവുമായ നിത്യതയിലേക്ക് അനന്തമില്ലാതെ നയിക്കുന്നതാണ് വെളിച്ചത്തിന്റെ പ്രവർത്തി അങ്ങനെ വരുമ്പോൾ സകല മതങ്ങളും ഭൗതീക മാനങ്ങളിലും ഈ ലോകത്തിന്റെ ക്രമമനുസ്സരിച്ചുള്ള സകല ചിന്തകളിലും ഒതുക്കുന്ന ഇരുട്ടിന്റെ പ്രവർത്തിയാണെന്നു സ്പഷ്ടം. എന്നാൽ ചിലർ അവരുടെ അപൂർണ്ണതയിൽ നിന്നുകൊണ്ടു
അപൂർണ്ണമായത് കണ്ടെത്തി അപൂർണ്ണമായത് എഴുതി വെച്ചു മനുഷ്യർ ആ അപൂർണ്ണതയിൽ ഒതുങ്ങി പൂർണ്ണതയെ കണ്ടെത്തിയില്ല ഇത് അപൂർണ്ണമായത് എന്നു പലരും തിരിച്ചറിഞ്ഞില്ല പൂർണ്ണതയെന്തെന്നു ആരും അന്വേഷിച്ചുമില്ല ദൈവം വചനമാണെന്നു അവർ കണ്ടെത്തിയെങ്കിലും ആ വചനം അവരെ പൂർണ്ണതയിലേക്ക് നയിച്ചില്ല. അപൂർണ്ണതയിലേക്ക് വന്ന മനുഷ്യർ പൂർണ്ണത എന്തെന്ന് അറിയുന്നതിന് പൂർണ്ണതയിൽ നിന്നു ഒരുവൻ വന്നു സകലത്തിനും കാരണവും അടിസ്ഥാനവുമായ ദൈവമായ ആ വചനം ശരീരമായി തീർന്നു അവനേയും മനുഷ്യർ മതത്തിന്റെ ചട്ടക്കൂടിൽ ഒതുക്കി അവൻ സത്യത്തിനു സാക്ഷി നിൽക്കേണ്ടതിനു തന്നെ വന്നു മനുഷ്യർ അവനെ വ്യാജത്തിൽ അടച്ചുകളഞ്ഞു എന്നാൽ അവൻ വ്യാജത്തിൽ ഒതുങ്ങിയില്ല അവന്റെ ശരീരത്തെ മണ്ണിനു പിടിച്ചു വെക്കാവാൻ പോലും കഴിഞ്ഞില്ല അവൻ സത്യത്തിനു സാക്ഷി നിൽക്കുന്നതിനു വന്നതുകൊണ്ട് സത്യം അന്വേഷിക്കുന്നവർ അവനെ കണ്ടെത്തി അവർ അവനെക്കുറിച്ചു
വചനം ശരീരമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു വന്ന ഏകജാതനായവന്റെ തേജസ്സായി കണ്ടു.
എന്നു പറഞ്ഞു അവനിൽ വിശ്വസിക്കുന്നവൻ പൂർണ്ണത കണ്ടെത്തുകയും പൂർണ്ണതയിൽ ആയിത്തീരുകയും ചെയ്തു വേദാന്ത ദർശനം പഠിപ്പിച്ച “പൂർണ്ണാൽ പൂർണ്ണമിതം” എന്ന വചനം ശരീരമായി തീർന്ന വചനത്തെ  കണ്ടെത്തിയവരിലൂടെ നിവൃത്തി വന്നു. അവർ മതം കെട്ടിപ്പൊക്കുകയോ മതത്തിന്റെ ചട്ടക്കൂടിലോ ഇരുന്നവരല്ല അവയെ അതി ജീവിച്ചവർ, അവർ സമൂഹമായി കൂടി വന്നിരുന്നവരുടെ ഇടയിൽ ഉണ്ടായിരുന്നു എങ്കിലും അവർ ഒരു സമൂഹമായി കൂടി വന്നില്ല ലോകത്തിന്റെ വിളക്കും ഭൂമിയുടെ ഉപ്പുമായി അവർ പൂർണതയെക്കുറിച്ചു സംസ്സാരിച്ചുകൊണ്ടേ ഇരിക്കുന്നു ഭൗമീകരല്ലാത്തതുകൊണ്ടു ലോകം അവരെ ഇന്നുവരെയും പകച്ചുമിരിക്കുന്നു. മനുഷ്യർ മതത്തിന്റെ ചട്ടക്കൂടിൽ കൊണ്ടൊതുക്കിയ സകല ഗ്രന്ഥങ്ങളും ഒരു അപൂർണ്ണതയെക്കുറിച്ചു പഠിപ്പിച്ചിരുന്നതാണ് എന്നാൽ പൂർണ്ണതയിൽ നിന്നും വന്ന സമ്പൂർണ്ണതയായ ഒരുവൻ അവൻ പൂർണ്ണതയെക്കുറിച്ചു ഇന്നുവരെയും സംസ്സാരിച്ചിരിക്കുന്നു സത്യമായി തന്നിൽ വിശ്വസിക്കുന്നവരെയും അതേ പൂർണ്ണതയാക്കി തീർത്തിരിക്കുന്നു അവന്റെ പ്രാർഥന
“ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്ക് നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്നോടുകൂടെ മഹത്വപ്പെടുത്തേണമേ.
നീ എനിക്ക് തന്ന വചനം ഞാൻ അവർക്ക് കൊടുത്തു; അവർ അത് സ്വീകരിക്കുകയും ഞാൻ നിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.”
ആ സമ്പൂർണ്ണത ക്രിസ്തു തന്നെ ഈ ലോകത്തിൽ ഒരു നായകന്മാരും ഞാൻ ആയിരിക്കുന്നതുപോലെ നിങ്ങളും ആയി തീരണം എന്നു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാറില്ല എന്നാൽ ക്രിസ്തു തന്നെ അനുഗമിച്ചവരോട് നിങ്ങൾ ഞാൻ ചെയ്തതിലും വലുത് ചെയ്യും എന്നാണ് അവരോടു പറഞ്ഞതു മതത്തിന്റെ കെട്ടിൽ മനുഷ്യൻ ഒതുക്കിക്കളഞ്ഞ സകല ഗ്രന്ഥങ്ങളും കാത്തിരുന്ന ആ സമ്പൂർണ്ണത ക്രിസ്തു തന്നെ. എല്ലാ ആത്മീയ ഗ്രന്ഥങ്ങളും മനുഷ്യന്റെ ആത്മാവ് മുകളിലേക്ക് പോവുകയും ശരീരം പഞ്ച ഭൂതങ്ങളിൽ ലയിക്കുകയും ചെയ്യും എന്നാണ് പഠിപ്പിക്കുന്നതു അങ്ങനെ എങ്കിൽ മനുഷ്യന് എന്താണ് പ്രസക്തി. ക്രിസ്തു പഠിപ്പിച്ചു ദേഹം ദേഹി ആത്മാവ് സകലതും അനിന്യമായി തീരും
സകലവും തനിക്ക് കീഴ്പെടുത്തുവാനും കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ട്, നമ്മുടെ താഴ്ചയുള്ള ശരീരത്തെ, തന്റെ മഹത്വമുള്ള ശരീരത്തോടനുരൂപമായി അവൻ രൂപാന്തരപ്പെടുത്തും.
ഈ നശ്വരമായത് അനശ്വരമായതിനെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കേണ്ടതല്ലയോ. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും.
ഇങ്ങനെ അമർത്യമായി തീരുന്നതിനുള്ള ഘടന നമ്മിൽ ഉണ്ട് എന്ന് biophotonics എന്ന ശാസ്ത്രമേഖല കണ്ടെത്തിയിട്ടുണ്ട് മനുഷ്യൻ അമർത്യതയിൽ നിന്നു വന്നു മർത്യമായി തീർന്നു എന്നു ക്രിസ്തുവും പഠിപ്പിച്ചിരിക്കുന്നു
അതുകൊണ്ടു ക്രിസ്തുവാകുന്ന ആ അമർത്യതയിലേക്കു നോക്കുന്നവർ അമർത്യരായി തീരുന്നു. മനുഷ്യരുടെ വെറും സങ്കൽപ്പങ്ങളും അഭിപ്രായങ്ങളുമാകുന്ന മതത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങാതെ സത്യം അന്വേഷിക്കുവാനുള്ള ഒരു നല്ല മനസ്സു രൂപപ്പെടുത്തുവിൻ. ക്രിസ്തു ഒരിക്കലും തന്നെ അനുഗമിച്ചവരോട് നാലു ചുവരുകളുടെ ഉള്ളിൽ ഒതുങ്ങി കൂടാൻ പഠിപ്പിച്ചിട്ടില്ല വിളക്ക് കത്തിച്ചു പറയിൻ കീഴിലല്ല തണ്ടിന്മേലത്രേ വെക്കുന്നത് എന്നാണ് അവരെ പഠിപ്പിച്ചത്, ക്രിസ്തു ഒരു വലിയ സമൂഹത്തെ വിളിച്ചുകൂട്ടി അവരെ അധികാരത്തിൻ കീഴിൽ അടക്കുകയല്ല ചെയ്തത് ആ സമൂഹത്തിൽ നിന്നും സത്യം അംഗീകരിക്കുന്നവരെ വേർതിരിച്ചു അവരെ പഠിപ്പിച്ചു ക്രിസ്തുവാകുന്ന അതേ വെളിച്ചമാക്കി തീർക്കുകയാണ് ചെയ്തത് അതല്ലാതെ അവരെ വലിയ സമൂഹമാക്കി തീർത്തില്ല വാസ്തവമായും തന്നെ അറിഞ്ഞവരും അങ്ങനെ ചെയ്തില്ല. ക്രിസ്തു എന്ന സത്യത്തെ മതത്തിന്റെ ചട്ടക്കൂടിൽ ഒതുക്കിയവർക്ക് അയ്യോ കഷ്ട്ടം ആർക്കു ലഭിക്കുന്നതിനെക്കാളും അതി കഠിനമായ ശിക്ഷ അവരെ കാത്തിരിക്കുന്നു. വാസ്തവമായുള്ള ക്രിസ്തുവിന്റെ മഹത്വത്തെ തള്ളിക്കളഞ്ഞു കർത്താവിന്റെ ലക്ഷ്യത്തിനു വിരുദ്ധമായി വെറും നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന വ്യാജവിശ്വാസ സമൂഹമായ സകലർക്കും തന്നെ. ആ ഭാവി എന്തെന്ന് ക്രിസ്തുവിന്റെ മാർവ്വിൽ ചാരിയ തന്റെ പ്രീയ ശിഷ്യനായ യോഹന്നാൻ ആത്മ വിവശനായി കണ്ടു എഴുതിയത്:
“അവളുടെ പാപം സ്വർഗ്ഗത്തോളം കൂമ്പാരമായിരിക്കുന്നു; അവളുടെ ദുഷ്കർമ്മങ്ങൾ ദൈവം ഓർത്തിട്ടുമുണ്ട്. അവൾ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങൾ അവൾക്കും പകരം ചെയ്‌വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്ക് ഇരട്ടിയിരട്ടിയായി പകരം കൊടുക്കുവിൻ; അവൾ നിറച്ചു തന്ന പാനപാത്രത്തിൽ തന്നെ അവൾക്ക് ഇരട്ടി നിറച്ചു കൊടുക്കുവിൻ; അവൾ എത്രത്തോളം തന്നെത്താൻ പുകഴ്ത്തി മോഹപരവശയായി ജീവിച്ചുവോ, അത്രത്തോളം പീഢയും ദുഃഖവും അവൾക്ക് കൊടുക്കുവിൻ. രാജ്ഞിയായി ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ഞാൻ ഒരിക്കലും ദുഃഖം കാണുകയില്ല എന്നു അവൾ ഹൃദയംകൊണ്ട് പറയുന്നു. അവളോട് കൂടെ വേശ്യാസംഗം ചെയ്ത് മോഹപരവശരായിരുന്ന ഭൂരാജാക്കന്മാർ അവളുടെ ദഹനത്തിന്റെ പുക കണ്ട് അവളെച്ചൊല്ലി മുറയിടുകയും വിലപിക്കുകയും ചെയ്യും. വീണ വായിക്കുന്നവരുടെയും, സംഗീതക്കാരുടെയും, കുഴലൂത്തുകാരുടെയും, കാഹളക്കാരുടെയും സ്വരം നിന്നിൽ ഇനി ഒരിക്കലും കേൾക്കുകയില്ല; ഒരു തരത്തിലുമുള്ള കൗശലപ്പണിക്കാരും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഒരിക്കലും നിന്നിൽ കേൾക്കുകയുമില്ല.
പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവെച്ചു കൊല ചെയ്യപ്പെട്ട എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടത്”
അതുകൊണ്ടു ചാവാറായ ശേഷിപ്പുകളെ ശക്തിപ്പെടുക സത്യം എന്നു നിരൂപിച്ചു അസത്യത്തെ പിന്തുടരുന്നവരെ നിങ്ങളുടെ സമയം കഴിഞ്ഞിട്ടില്ല നിങ്ങളെ നോക്കി നിങ്ങളുടെ നാഥനായ കർത്താവ് പറയുന്നു
“എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ”

ഈ സമ്പൂർണ്ണതയെ കണ്ടവനും ആ സമ്പൂർണ്ണതയിലേക്ക് സഞ്ചരിക്കുന്നവനുമായ ഞാൻ നിങ്ങളോടു പ്രബോധിപ്പിക്കുന്നു ക്രിസ്തു തന്റെ ശിഷ്യമാരെ പഠിപ്പിച്ചിട്ട് അവരോടു പറഞ്ഞതെന്തന്നാൽ “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും “
യാചിക്കുന്നവന് കിട്ടുന്നു അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു മുട്ടുന്ന ഏവനും തുറന്നു കൊടുക്കുന്നു. ഈ പ്രപഞ്ചത്തിൽ ഇല്ലാത്ത ഒന്നും നാം കണ്ടെത്തില്ല എന്നാൽ എന്തെങ്കിലും ആശയമായി നമ്മുടെ ബുദ്ധിയിൽ ഉണ്ടെങ്കിൽ അത് ഉള്ളതു തന്നെയാണ് എല്ലാവരുടെയും ഹൃദയത്തിൽ നിറഞ്ഞിരിക്കുന്ന ഒരു ആശയമാണ് സത്യം എന്നാൽ എന്ത് എന്നു അന്വേഷിച്ചാൽ നാം ആ പരമമായ സത്യത്തെ കണ്ടെത്തുകയും ചെയ്യും നമുക്ക് അപ്രാപ്യമായത് സകലതും തന്റെ ഹിതപ്രകാരം നൽകാൻ കഴിയുന്നവന്റെ കൈയിൽ ഏൽപ്പിക്കുക അന്വേഷിക്കുക

ദൈവമില്ലാത്ത ജീവിതം അർഥശൂന്യം

ദൈവത്തെ അറിയുക എന്നാൽ ഒരു Higher Dimention നെ അറിയുക എന്നതാണ് Three Dimention ൽ ആയിരിക്കുന്ന നാം എങ്ങനെ ഒരു Higher Dimention നെ അറിയും? കുളത്തിൽ കഴിയുന്ന മത്സ്യം കുളത്തിനു പുറമെയുള്ള കാര്യങ്ങളിൽ പൂർണ്ണ ബോധവാനല്ല പുറമെ നിന്നുള്ള ചില തരംഗങ്ങളെ മാത്രമാണ് അവയ്ക്കു മനസ്സിലാക്കാൻ കഴിയുന്നത് ഇങ്ങനെ അവ പൂർണ്ണബോധ്യം കൈവരിക്കുന്നില്ലല്ലോ? പുറമേയുള്ളവയെ പൂർണ്ണമായി മനസ്സിലാക്കാൻ തക്കവണ്ണമുള്ള ഇന്ദ്രിയങ്ങൾ അവയ്ക്കില്ലല്ലോ അതുകൊണ്ടു പുറമേയുള്ളവനും പുറമേയുള്ളവയിലൂടെ സഞ്ചരിക്കുന്നവനുമായ ഒരുവൻ ഒരു മത്സ്യമായിത്തീർന്നാൽ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താമല്ലോ?
“ദൈവം മനുഷ്യന് തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കാതിരുന്നാൽ ഈ ഭൗതീകതക്ക് അതീതമായി ഒന്നുണ്ടെന്നും കാണുന്നതല്ല കാണാത്തതാണ് നിത്യമായതു എന്നും മനുഷ്യൻ എങ്ങനെ അറിയും”
മുകളിൽ എന്താണ് എന്ന് ചിന്തിക്കാത്തത് മാത്രമാണ് നമ്മിലെ ഏറ്റവും വലിയ ബുദ്ധിശൂന്യത നാം നമ്മെയും നമ്മുടെ ചുറ്റുപാടിനെയും മാത്രമാണ് കാണുന്നത് എന്നാൽ നമ്മെയും നമ്മുടെ ജീവിതത്തെയും സകല ചുറ്റുപാടിനെയും വഹിക്കുന്ന മുകളിൽ ഉള്ളതിനെക്കുറിച്ചു (Paralell Universe) ചിന്തിക്കുകയും ആ തിരിച്ചറിവിലൂടെ നമ്മെയും നമ്മുടെ ജീവിതത്തെയും സകല ചുറ്റുപാടുകളെയും വീക്ഷിക്കുക അപ്പോൾ നമ്മൾ പരിജ്ഞാനപൂർത്തിയിൽ എത്തും, ഈ പരിജ്ഞാനത്തെ അറിയുകയും കാണുകയും ചെയ്തവർ ആ പരിജ്ഞാനപൂർത്തിയെ വിളിച്ച പേരാണ് ദൈവം. നാം ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് പോകാൻ ചുവടുകൾ വെക്കുമ്പോൾ തന്നെ നാം മുമ്പ് ആയിരുന്ന സ്ഥലത്തു നിന്നും അകലുകയും ലക്ഷ്യം വെച്ചിരിക്കുന്ന മറ്റേ സ്ഥലത്തോട് അടുക്കുകയും ചെയ്യുന്നില്ലേ അതുപോലെ ദൈവത്തെ അറിയുന്നതിനായി നിരന്തരം മനസ്സിനെ തുറന്നല്ലാതെ ദൈവം മനുഷ്യനോട് ബന്ധപ്പെടില്ല. നാം തികച്ചും പുതിയതായി തീരാതെ(ദൈവത്തിൽ നിന്നും ജനിച്ച) ദൈവത്തിൽ നിന്നുമുള്ള അത്യന്ത ജ്ഞാനത്തെ സ്വീകരിക്കാൻ കഴിയില്ല വെളിച്ചത്തിലേക്ക് ഇരുട്ടിനു കടന്നു ചെല്ലാൻ കഴിയില്ല എന്നതുപോലെ വെളിച്ചത്തിന്റെ അഭാവത്തിൽ ഇരുട്ട് തന്റെ സ്വാധീനം ചെലുത്തും എന്നു മാത്രം. ദൈവം വിശുദ്ധൻ അവനിൽ തിന്മയുടെ യാതൊരു അംശവും ഇല്ല അതുകൊണ്ടു വിശുദ്ധികൂടാതെ ആരും ദൈവത്തെ അറിയുന്നില്ല, നാം മനസ്സു തുറക്കുമ്പോൾ തന്നെ ദൈവം നമ്മോടു സംസ്സാരിക്കുന്നു എങ്കിലും ബന്ധത്തിന്റെ വ്യാപ്തി അനുസരിച്ചു മാത്രമേ അതു നമുക്ക് സ്വീകാര്യമാകൂ വിശുദ്ധി കൂടാതെ ആരും ദൈവത്തെ അറിയുന്നില്ല, അശുദ്ധിയുടെ സകല അംശങ്ങളെയും വിട്ടുകളയാതെ അശുദ്ധിയിൽ ജീവിച്ചു വ്യർദ്ധമായ ദ്രവ്യാഗ്രഹം കൊണ്ടു നിറഞ്ഞ ഹൃദയം കൊണ്ട് പലരും ദൈവത്തെ അന്വേഷിക്കുന്നതുകൊണ്ടാണ് വെളിച്ചം എന്ന് വെച്ച് അവർ ഇരുട്ടിനെ അന്വേഷിക്കുന്നത് ദൈവം വിശുദ്ധനായതുകൊണ്ടു തന്നെ അന്വേഷിക്കുന്നവരും വിശുദ്ധിയിൽ നടക്കുക തന്നെ വേണം അല്ലാത്തപക്ഷം അവർ ഒരിക്കലും ദൈവത്തെ അറിയുവാൻ പോകുന്നില്ല ഇരുട്ടിനെ അറിയുകയെ ഉള്ളു. അവർ അന്ധന്മാരായ വഴികാട്ടികളായി മറ്റുള്ളവരെയും അന്ധരാക്കുന്നു ദൈവത്തെ പരിജ്ഞാനത്തിൽ ഉൾക്കൊള്ളാതെ വെറും മാനുഷിക ബുദ്ധിയിൽ ദൈവം എന്ന ചിന്തയെ ഒതുക്കുന്നു വെറും അധരങ്ങൾകൊണ്ടുള്ള ബഹുമാനം ദൈവത്തിനുകൊടുക്കുന്നു ഹൃദയം ഇരുട്ടിലുമിരിക്കുന്നു. ഭൗതീകതക്ക് അതീതമായി ഒന്നുണ്ട് എന്ന് ഇന്നത്തെ മാനുഷിക ഹൃദയങ്ങൾ ഒന്നും ചിന്തിക്കുന്നില്ല ഭൗതീകതയെ മുറുകെപ്പിടിച്ചു കടുത്ത  അന്ധതമസ്സിനെ ദൈവം എന്ന് പറയുന്നു ദൈവത്തെ ഒരു കച്ചവടക്കാരനായും, പണവും സൗഭാഗ്യവും തരുന്ന രക്ഷകൻ ആയുമൊക്കെ ആയിരിക്കും അവർ കാണുക ദൈവത്തെക്കുറിച്ചോ ദൈവ ലക്ഷ്യത്തെക്കുറിച്ചോ ഒന്നും അവർ ചിന്തിക്കാതെ അവരിലെ ബുദ്ധിയും കഴിവും ആയുസ്സും എല്ലാം ഭൂമിയിലെ വ്യർഥ ജീവിതത്തിനുവേണ്ടി ചിലവഴിക്കും. നമ്മുടെ ജീവിതത്തിനു ആവശ്യമായ സകലതും ഈ ഭൂമിയിൽ ഉണ്ട് അതു നമ്മൾ കണ്ടെത്തേണ്ടതാണ് അപ്പൻ മക്കൾക്ക് വേണ്ടി സകലതും ഉണ്ടാക്കി വെച്ചിരിക്കുന്നു അവയെല്ലാം നമ്മുടെ കണ്മുന്നിൽ ഉണ്ട് എന്നാൽ അവയ്ക്കു ഉടയവൻ ആയ അപ്പനെ മാത്രം സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്ന പ്രീയ മക്കളായവരേ കാണാത്തതും നിത്യമായതുമായ സ്വത്തിനും അവകാശത്തിനും അപ്പന്റെ അടുക്കൽ ചെല്ലുക അതു തന്റെ മക്കൾക്ക് ഏവനും അവൻ നൽകുന്നു അതുകൊണ്ടു ഈ വ്യർഥ ജീവിതം ത്യജിച്ചല്ലാതെ ആർക്കും ദൈവത്തെ ഉൾക്കൊള്ളാൻ കഴിയില്ല. എന്നുവെച്ചു ഒരു സന്യാസ ജീവിതം നയിക്കുകയല്ല മലമുകളിൽ അവർ തപസ്സ് അനുഷ്ഠിച്ചിരുന്നയിടത്തു അവരുടെ അസ്ഥികൂടം കിട്ടിയെന്നതല്ലാതെ അവരാരും കണ്ടെത്തിയോ എന്നതിന് യാതൊരു തെളിവും ഇല്ല. അതുകൊണ്ടു ശുദ്ധിയില്ലാത്ത അധരങ്ങളുള്ള ജനങ്ങളുടെ നടുവിൽ അവരെ അതിജീവിച്ചുകൊണ്ടു ജീവിച്ച് ദൈവത്തെ അന്വേഷിക്കുക അപ്പോൾ നിങ്ങൾ കണ്ടെത്തും. ചില പ്രത്യേക കാര്യങ്ങൾക്ക് നമുക്ക് ഒരു ഏകാന്ത ജീവിതത്തിന്റെ ആവശ്യവും വന്നേക്കാം.
   ആദിമുതലെ ഇന്നുവരെയും ദൈവം മനുഷ്യരോട് തന്നെക്കുറിച്ചു സംസ്സാരിച്ചിരിക്കുന്നു അവർ അവരുടെ ഹൃദയങ്ങളെ പരിശോധിച്ചു അതു എന്തെന്ന് കണ്ടെത്തുന്നില്ല നാമും നാം വസിക്കുന്ന ഈ പ്രപഞ്ചവുമൊക്കെ എന്താണ് നമ്മോടു പറയുന്നത് എന്നു കേൾക്കാനുള്ള ഇന്ദ്രിയങ്ങൾ ഇന്ന് പലരുടെയും നശിച്ചിരിക്കുന്നു  ആരും അന്വേഷിക്കുന്നുമില്ല, ലോകം പലരുടെയും കണ്ണുകളെ അടച്ചപ്പോൾ ദൈവം ശാസ്ത്രത്തിലൂടെ ചിലരുടെ കണ്ണുകളെ തുറന്നുകൊടുത്തു. വിദൂരതയിൽ സ്ഥിതിചെയ്യുന്ന ഒരു Server ൽ നിന്നുമുള്ള വിവരങ്ങൾ ഒരു Computer ലേക്ക് എത്തിക്കണമെങ്കിൽ ആ Server ൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതുവരെയും അന്വേഷിച്ചുകൊണ്ടേയിരിക്കണം അന്വേഷിക്കുമ്പോൾ പല Server ൽ നിന്നും വിവരങ്ങൾ വന്നുകൊണ്ടേയിരിക്കും വിവരങ്ങൾ എത്തിക്കുന്നതിൽ ഒരു ഊർജ്ജ മേഖലയുടെ സാന്നിധ്യം ഉണ്ട് ആ ഊർജ്ജ മേഖലയുടെ വേഗത അനുസ്സരിച്ചിരിക്കും(Edge……. LTE…..) വിവരങ്ങൾ സ്വീകാര്യമാകുന്നത് ഇനി വേഗത കൂടുതലാണെങ്കിലും പല Site കളും Load ആകുന്നതിൽ വളരെ താമസം എടുക്കും വേറെ കുറെ Site കൾ ലഭിക്കുന്നതിന് Security പോലുള്ള വേറെ അനേകം പ്രശ്നങ്ങൾ എങ്കിലും ലഭിക്കുന്ന എല്ലാം ശേഖരിച്ച് പഠനവിധേയമാക്കി സത്യം കണ്ടെത്തുന്നതുപോലെ അനന്തവും അത്യാഗാധവും ആയിരിക്കുന്ന ദൈവത്തെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണത്തിനിടയിൽ ദൈവചിന്തക്ക് വിരുദ്ധമായി വരുന്ന സകല ചിന്തകളെയും തിരിച്ചറിഞ്ഞു ആ ദൈവീക സത്യങ്ങളെ(വചനം) ഉപബോധ മനസ്സിലൂടെ നിരന്തരം ചിന്തക്ക് വിധേയമാക്കുകയും അതോടൊപ്പം ബോധമനസ്സിലേക്കു കൊണ്ടുവരുകയും അതു ജീവിതമാവുകയും ചെയ്യുന്നതാണ് യഥാർഥ ദൈവീക ബന്ധം. ഈ ദൈവീക ബന്ധത്തിനു വ്യക്തമായ ഒരു ഊർജ്ജ മേഖലയുണ്ട് നമ്മിലെ ആത്മാവ് ദൈവത്തിന്റെ ആത്മാവുമായി നിരന്തരം ബന്ധപ്പെടുന്നു അവിടെ ഭാഷക്കോ പ്രകടനങ്ങൾക്കോ മറ്റു യാതൊന്നിനും ഒരു പ്രസക്തിയുമില്ല ആത്മാവ് ആത്മാവിനോട് ബന്ധപ്പെടുന്നു എന്നത് തന്നെ. അങ്ങനെയാണ് ആ ദൈവീക ജ്ഞാനത്തെ നമുക്ക് സ്വീകരിക്കാൻ കഴിയുന്നത്. ഇതിനു Hyper Communication എന്ന ഒരു ശാസ്ത്രീയ അടിത്തറ കൂടെയുണ്ട്. ഇങ്ങനെ നിരന്തരമായ അന്വേഷണവും പഠനവുമൊക്കെയാണ് ഒരുവനെ പരിജ്ഞാന പൂർത്തിയിലേക്കു എത്തിക്കുന്നത്,
“വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു”
ദൈവത്തിൽ നിന്നുള്ള അത്യന്ത ജ്ഞാനത്തെ കണ്ടെത്തിയപ്പോൾ ഉണ്ടായ ആനന്ദമാണ് മേൽപ്പറഞ്ഞ വാക്യത്തിൽ പ്രകടമാകുന്നത്, അതു കണ്ടെത്തുന്ന ഏവന്റെയും അനുഭവം ഇതു തന്നെയാണ് അവൻ വ്യർധമായ ഈ ലോക സൗഭാഗ്യങ്ങളെയോ ഒന്നിനും ഒരു വിലയും കല്പിക്കാതെ സകലത്തിനും കാരണഭൂതനായ ദൈവത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നു, ഇവരിൽ അകളങ്കമായി ഒന്നും ഇല്ലാതെ സകല സ്വഭാവ ദൂഷ്യങ്ങളും പാരമ്പര്യ ക്രമങ്ങളും സകലതും അവരിൽ തിരുത്തി എഴുത്തപ്പെട്ടുകൊണ്ടേ ഇരിക്കും ഇവർ നിരന്തരമായി പ്രകാശം സ്വീകരിച്ചു പ്രകാശം കൊടുക്കുന്നതുകൊണ്ടു ഇവർ അതേ പ്രകാശമായിത്തന്നെ മാറിക്കൊണ്ടേ ഇരിക്കും ഇവർ കടന്നുപോകുന്നിടാത്തെല്ലാം അതേ പ്രകാശത്താൽ നിറക്കും കസ്തൂരിമാൻ പോകുന്നിടത്തെല്ലാം തന്നിൽ നിന്നു പുറപ്പെടുന്ന സുഗന്ധം അവിടെല്ലാം സ്വാഭാവികമായി നിറയുന്നതുപോലെ സ്വാഭാവികമായി അവരിൽ നിന്നും ആ വെളിച്ചം പുറപ്പെടും, പ്രപഞ്ചത്തെയും അതിന്റെ വിദൂര ഭാവിയും, വർത്തമാനവും, ഭൂതകാലവും അവർ കണ്ടെത്തും
ദൈവത്തിന്റെ സകല സൃഷ്ടികളും ദൈവത്തെ വിളിച്ചോതുന്നു
“ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു”
     ദൈവം ഈ പ്രപഞ്ചത്തെക്കുറിച്ചാണ്‌ നമ്മോടു സംസ്സാരിക്കുന്നത് ശാസ്ത്രം അന്വേഷിക്കുന്നതും പ്രപഞ്ചത്തെക്കുറിച്ചാണ് ശാസ്ത്രീയ കണ്ടെത്തലുകൾ വെറും സാങ്കേതികമായ ഒരു അറിവ് മാത്രമാണ് നമുക്ക് നൽകുന്നത് ഞാൻ നിർമ്മിച്ച വസ്തുവിനെക്കുറിച്ചു മാത്രം അന്വേഷിക്കുന്നവൻ എന്നെ എങ്ങനെ അറിയും? എന്നാൽ ആ വസ്തു നിർമ്മിച്ചതിലുള്ള വ്യക്തമായ ഉദ്ദേശ്യം അന്വേഷിക്കുന്നവൻ എന്നിലെ അല്പത്തെ അറിയും എന്നാൽ വിശുദ്ധികൂടാതെ ആരും ദൈവത്തെ അറിയുന്നില്ല അതുകൊണ്ടു ഇങ്ങനെയുള്ള സാങ്കേതികമായ അറിവുകൾ കൊണ്ടു അൽപ്പം എന്തെങ്കിലും മാത്രമേ കണ്ടെത്താൻ കഴിയൂ.
   എല്ലാവരും പ്രപഞ്ചത്തെക്കുറിച്ചു മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ പ്രപഞ്ചം ഓരോ നിമിഷവും നമ്മോടു സംസ്സാരിക്കുന്നു കാണാത്ത നിത്യമായ ഒന്നിലേക്കു നമ്മുടെ കണ്ണുകളെ എപ്പോഴും കൊണ്ടു പോകുന്നു. അന്വേഷണാത്മകത ജീവിതത്തിൽ അടിസ്ഥാനമായി തീരുന്നവർക്കു മാത്രമേ സത്യം കണ്ടെത്താൻ കഴിയുകയുള്ളൂ. ദൈവ ചിന്തകളെക്കുറിച്ചു പഠിപ്പിക്കുന്ന സകല ഗ്രന്ഥങ്ങളിലും നിങ്ങൾക്ക് അന്വേഷിക്കാം അവ നിരന്തരം പഠിക്കുകയും അന്വേഷിക്കുകയും ചെയ്യാം ഇതിനെല്ലാറ്റിനും പുറമെ സത്യം കണ്ടെത്തുന്നതിനുള്ള മനസ്സും അതിനു വേണ്ടിയുമുള്ള നിരന്തര വാഞ്ഛയുമാണ് ആവശ്യം ഈ അന്വേഷണവും വാഞ്ഛയും അതു ജീവിതാവസ്സാനം വരെയുള്ള ഒരു നിരന്തരമായ ഒരു പ്രവർത്തനവും ആണ്. ഇങ്ങനെ ദൈവീക ബന്ധത്തിൽ എത്തിച്ചേരുന്നതിലൂടെ നാം സകല പ്രാപഞ്ചിക സത്യങ്ങളിലേക്കും, ഗണിക്കാനോ ആർക്കും മനസ്സിലാക്കാനോ കഴിയാത്ത ഗുണഗണങ്ങളിലേക്കും തിരികെ മാറും, പിതാവ് സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നാമും സൽഗുണപൂർണ്ണർ ആകും.
“മനുഷ്യർക്കു ആകാശത്തിൻ കീഴെ ജീവപര്യന്തം ചെയ്‌വാൻ നല്ലതു ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാൻ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്വം പിടിച്ചു കൊൾവാനും എന്റെ മനസ്സിൽ നിരൂപിച്ചു.”
സത്യം അറിയുന്നതിനുള്ള മനസ്സു കൊടുത്തിട്ട് ജഡീകതയ്ക്ക് സ്ഥാനം കൊടുക്കുന്നത് വലിയ നാശത്തിനു കാരണമാകും എന്നതും ഓർക്കുക, ഒന്നും സ്വാഭാവികമായി മനസ്സിലാക്കാതെ സത്യം എന്ന അസ്വാഭാവികതയെ കണ്ടെത്തി ആ സ്വാഭാവികതയിൽ ആയിത്തീരുക. അന്വേഷിക്കുക അന്വേഷിച്ചാൽ നാം കണ്ടെത്തും,  പൂർണ്ണതയിൽ എത്തുമ്പോൾ നാം പൂർണതയെ അറിയും

“പൂർണ്ണാൽ പൂർണ്ണമിതം”

“ദൈവം മനുഷ്യനെ ഈ ഘടനയിൽ ആക്കിയിരിക്കുന്നത് എന്തിനു എന്നു കണ്ടെത്തി അതിൽ നിലനിൽക്കുന്നതല്ലാതെ മനുഷ്യന് മറ്റൊന്നും തന്നെ ഈ ഭൂമിയിൽ ഇല്ല” മറ്റൊന്നും……. 

Create your website with WordPress.com
Get started